ജിദ്ദയിൽ കുടുങ്ങി ആളുകൾ, നേരം വൈകി സ്‌പൈസ് ജെറ്റ്

Update: 2022-10-31 13:39 GMT


ജിദ്ദ : ജിദ്ദയിൽ നിന്നു കോഴിക്കേട്ടേക്ക് ഇന്നലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്നും വൈകി. സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് അനിശ്ചിതമായി വൈകിയത് . ഇന്നലെ രാത്രി 9.50ന് കോഴിക്കോട്ടേക്കു പുറപ്പെടേണ്ട വിമാനമാണു വൈകുന്നത്. ഇന്നലെ രാത്രി ഷെഡ്യൂൾ ചെയ്ത വിമാനം ഇന്ന് രാവിലെ ഒൻപത് മണിക്ക് പുറപ്പെടുമെന്നായിരുന്നു യാത്രക്കാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ജിദ്ദ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരോട് വിമാനം എത്തിയിട്ടില്ല എന്ന അറിയിപ്പാണ് അധികൃതർ നൽകിയത്.

ഇന്നുച്ചക്ക് രണ്ടു മണിക്കു കരിപ്പൂരിൽ നിന്നു പുറപ്പെടുന്ന വിമാനം ഇവിടെ എത്തിയ ശേഷം തിരികെ യാത്രക്കാരെയുമായി മടങ്ങും എന്ന് അനൗദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ ആ വിമാനം ഇതേവരെ കരിപ്പൂരിൽ നിന്നു പുറപ്പെട്ടിട്ടില്ല. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ ഇന്നു രാത്രി വീസ കാലാവധി അവസാനിക്കുന്നവരുമുണ്ട്.

Similar News