സൗദിയിൽ മരണപ്പെട്ട മൃതദേഹങ്ങൾ വീടുകളിൽ മാറിയെത്തി ;അറിയാതെ ദഹിപ്പിച്ച് ഒരു കുടുംബം ; കാർഗോ കമ്പനിക്കെതിരെ കേസെടുത്ത് സൗദി മന്ത്രാലയം

Update: 2022-10-07 12:24 GMT


സൗദി : സൗദിയിൽ നിന്നും രണ്ടു വിമാനങ്ങളിലായി നാട്ടിലെക്കാഴ്ച മലയാളിയുടെയും യുപി സ്വദേശിയുടെയും മൃതദേഹങ്ങൾ വീടുകളിലേക്ക് പരസ്പരം മാറി എത്തി. ഗുരുതര പിഴവിനെ തുടർന്ന് സൗദി വിദേശകാര്യമന്ത്രാലയം ദമ്മാമിലുള്ള കാർഗോ കമ്പനിക്കെതിരെ കേസെടുത്തു.മൃതദേഹങ്ങൾക്ക് മുകളിൽ പതിപ്പിച്ച സ്റ്റിക്കർ മാറിപ്പോയതാണ് മൃതദേഹങ്ങൾ മാറിപ്പോകാൻ കാരണമായത്.

കായംകുളം സ്വദേശി ഷാജി (50) രാജന്റെയും യുപി വാരണാസി സ്വദേശി ജാവേദിന്റെയും (44)മൃതദേഹങ്ങളാണ് പരസ്പരം മാറി വീടുകളിലേക്ക് എത്തിയത്.വർഷങ്ങളായി കാർഗോ മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തിക്ക് സംഭവിച്ച അബദ്ധമാണ് സംഭവങ്ങളെ സങ്കീർണമാക്കിയത്. രണ്ടു മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കുന്ന രേഖകൾ പൂർത്തീകരിച്ചത് ഒരേ ദിവസമാണ്. കൂടാതെ കാർഗോ കമ്പനി രണ്ടു മൃതദേഹങ്ങളും ഒരു ആംബുലൻസിലാണ് ദാമ്മാമിലെ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ എത്തിച്ചത്. തിരുവനന്തപുരത്തേക്കും ഡൽഹിയിലേക്കും അയക്കേണ്ട മൃതദേഹങ്ങൾക്ക് മുകളിൽ നടപടിക്രമങ്ങൾക്ക് ശേഷം പതിപ്പിച്ച രേഖകൾ പരസ്പരം മാറുകയായിരുന്നു. രേഖകൾ മാറിയെങ്കിലും പേരുകൾ മാറിയിട്ടുണ്ടായിരുന്നില്ല. പക്ഷേ തിരുവനന്ത പുരത്ത് എത്തിയ ബന്ധുക്കൾ ഇത് ശ്രദ്ധിച്ചില്ല. അതേസമയം പേര് മാറിയത് ജാവേദിന്റെ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാൻ ഏർപ്പാടാക്കി.

എന്നാൽ രണ്ടര മാസം വൈകി കിട്ടിയ മൃതദേഹം കായംകുളം സ്വദേശിയുടെ ബന്ധുക്കൾ തുറന്നു കാണിക്കാതെ തന്നെ ദഹിപ്പിക്കുകയായിരുന്നു. മക്കളുടെ നിർബന്ധത്തെ തുടർന്ന് മൃതദേഹം കണ്ടപ്പോൾ ഇളയ മകൾ ഇത് അച്ഛന്റെ മൃതദേഹം അല്ല എന്ന് പറയുകയായിരുന്നു. എങ്കിലും ബന്ധുക്കൾ ഇത് കാര്യമാക്കിയില്ല. എന്നാൽ പിന്നീട് മൃതദേഹം മാറിയെന്നറിഞ്ഞപ്പോൾ കായംകുളം സ്വദേശിയുടെ മൃതദേഹത്തിനായി ബന്ധുക്കൾ എംബസിയോട് ആവശ്യപ്പെട്ടതിനെ തുടർന്ന് കാർഗോ കമ്പനി മൃതദേഹം ഒരു ലക്ഷം രൂപ ചെലവിൽ വീട്ടിലേക്ക് എത്തിച്ചു.എന്നാൽ വാരണാസിലെ കുടുംബത്തെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയാതെ കുഴങ്ങുകയാണ് അധികൃതർ..

Similar News