കുതിച്ച് പാഞ്ഞ് ഖത്തറിന്റെ നിർമാണ വിപണി മൂല്യം; പ്രതീക്ഷയോടെ പ്രവാസി ജനത, നിമിത്തമായത് 2022 ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം അരുളിയത്

Update: 2023-07-08 13:24 GMT

കുതിച്ച് ചാടുകയാണ് ഖത്തറെന്ന കൊച്ചു രാജ്യത്തിന്റെ വിപണി മൂല്യം. ഈ വര്‍ഷം മൂല്യം 57.68 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2028ലേക്ക് എത്തുമ്പോൾ അത് 89.27 ബില്യണ്‍ ഡോളറിലെത്തുമെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ഈ സമയത്ത് വാര്‍ഷിക വളര്‍ച്ച നിരക്ക് 9.13 ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോര്‍ഡോര്‍ ഇന്റലിജന്‍സ് പുറത്തുവിട്ട ഏറ്റവും പുതിയ വിപണി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ഖത്തര്‍ സര്‍ക്കാരിന്റെ ട്രാന്‍സ്പോര്‍ട്ട് പ്ലാന്‍ പ്രകാരം 2023 -ല്‍ 2.7 ബില്യണ്‍ ഡോളറിന്റെ 22 പുതിയ പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കും. മെട്രോ സൗകര്യം, ആധുനിക സംവിധാനത്തിലുള്ള ഹൈവേകള്‍, ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം, നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍ തുടങ്ങിയ ചില സുപ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ ഖത്തറിനെ ഒരു ജനപ്രിയ കേന്ദ്രമാക്കി മാറ്റാന്‍ സഹായിച്ചിട്ടുണ്ട്.

ഖത്തറിലെ ഭരണാധികാരികള്‍ വിവിധ സ്ഥലങ്ങളില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയതോടെയാണ് അടിസ്ഥാന സൗകര്യങ്ങള്‍ വലിയ തോതില്‍ വികസിച്ചത്. പ്രദേശികവും രാജ്യാന്തരവുമായ കമ്പനികളുടെ പങ്കാളിത്തവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ഉറപ്പാക്കുന്നുണ്ട് . എണ്ണ, വാതക മേഖലയെ ആശ്രയിക്കുന്നത് കൂടാതെ സമ്പദ് വ്യവസ്ഥയെ വൈവിദ്യവത്കരിക്കുന്നിന് വേണ്ടി കൂടിയാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

2022ൽ ഖത്തര്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതാണ് രാജ്യത്തിന്റെ അതിവേഗ വികസനത്തിന്റെ പ്രധാന കാരണം. ലോകകപ്പിനെ തുടര്‍ന്ന് അത്യാധുനിക സൗകര്യങ്ങളാണ് ഫിഫ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News