യാത്രക്കാർക്കുള്ള ഹോട്ടൽ ക്വാറന്റീൻ വ്യവസ്ഥ ഒഴിവാക്കി ഖത്തർ; പുതുക്കിയ നയം ഈ മാസം നാല് മുതൽ

Update: 2022-09-01 06:39 GMT

എല്ലാ വിഭാഗം യാത്രക്കാർക്കുമുള്ള ഹോട്ടൽ ക്വാറന്റീൻ വ്യവസ്ഥ ഒഴിവാക്കി ഖത്തർ. സന്ദർശക വിസയിലെത്തുന്നവരും ഉൾപ്പെടെ ആർക്കും ഇനി ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ലെന്ന് യാത്രാ നയത്തിൽ ഭേദഗതി വരുത്തികൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതുക്കിയ നയം ഈ മാസം നാലിന് വൈകിട്ട് ദോഹ പ്രാദേശിക സമയം ആറു മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ദോഹയിലെത്തിയ ശേഷം നടത്തുന്ന കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിക്കുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉൾപ്പെട്ടിരുന്ന റെഡ് ഹെൽത്ത് രാജ്യങ്ങൾ എന്ന പട്ടിക ഇനി മുതൽ നിലവിൽ ഉണ്ടാവില്ല. പൗരന്മാരും താമസക്കാരും ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ പി.എച്ച്.സി.സികളിൽ നിന്നോ, അംഗീകൃത മെഡിക്കൽ സെൻററിൽ നിന്നോ റാപിഡ് ആൻറിജൻ പരിശോധനക്ക് വിധേയരാവണം.

സന്ദർശകർ ഖത്തറിലേക്ക് പുറപ്പെടും മുമ്പ് പി.സി.ആർ അല്ലെങ്കിൽ റാപിഡ് ആൻറിജൻ പരിശോധനക്ക് വിധേയരാവണം. പി.സി.ആർ ആണെങ്കിൽ 48 മണിക്കൂറിനും, റാപിഡ് ആൻറിജൻ 24 മണിക്കൂറിനുള്ളിലും ആയിരിക്കണം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് സന്ദർശനത്തിനെത്തുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കിയ തീരുമാനം.

Tags:    

Similar News