ജോർദാൻ വഴി ഗാസയിലേക്ക് സഹായം എത്തിച്ച് ഖത്തർ

Update: 2024-06-05 10:27 GMT

ജോ​ർ​ഡ​ൻ വ​ഴി ഗാ​സ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച് ഖ​ത്ത​ർ ചാ​രി​റ്റി. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​കൊ​ണ്ട് ജീ​വി​തം ദു​സ്സ​ഹ​മാ​യ ഗാസയി​ലേ​ക്ക് ആ​ശ്വാ​സ​മെ​ത്തി​ക്കു​ന്ന ഏ​ക വ​ഴി​യാ​യ റ​ഫ​യും യു​ദ്ധ​ഭൂ​മി​യാ​യ​തോ​ടെ​യാ​ണ് ബ​ദ​ൽ വ​ഴി​യി​ലൂ​ടെ ഖ​ത്ത​ർ സ​ഹാ​യം പു​നഃ​സ്ഥാ​പി​ച്ച​ത്. മേ​യ് ആ​റി​ന് ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന റ​ഫ​യി​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഗാസ​യി​ലേ​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര സ​ഹാ​യ​ത്തി​ന്റെ ഒ​ഴു​ക്ക് മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഖ​ത്ത​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബ​ദ​ൽ വ​ഴി തേ​ടി​യ​ത്. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ദൗ​ത്യ​ത്തി​ലൂ​ടെ 10,000 ഭ​ക്ഷ്യ​പ്പൊ​തി​ക​ളും 15 ട​ൺ മെ​ഡി​ക്ക​ൽ എ​യ്ഡും ഗാസയി​ലെ​ത്തി. കു​ടും​ബ​ത്തി​ന് ഒ​രു മാ​സ​​ത്തോ​ളം ക​ഴി​യാ​നു​ള്ള ശേ​ഷി​യി​ലാ​ണ് ഓ​രോ ഭ​ക്ഷ്യ​പ്പൊ​തി​യും ത​യാ​റാ​ക്കി​യ​ത്.

സ​ർ​ക്കാ​റി​നു കീ​ഴി​ലു​ള്ള ജോ​ർ​ഡ​ൻ ഹ​ഷി​മി​തെ ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളെ​ത്തി​ച്ചു ന​ൽ​കി​യ​ത്. ജോ​ർ​ഡ​നി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ശൈ​ഖ് സൗ​ദ് ബി​ൻ നാ​സ​ർ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ജോ​ർ​ഡ​നി​ലെ ഖ​ത്ത​ർ ചാ​രി​റ്റി ഓ​ഫീ​സ് ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ സാ​ലി​ഹ് അ​ൽ മ​ർ​റി എ​ന്നി​വ​ർ എ​യ്ഡ് ട്ര​ക്ക് വ്യൂ​ഹ​​ത്തെ യാ​ത്ര​യാ​ക്കാ​നെ​ത്തി​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത് മു​ത​ൽ ഖ​ത്ത​ർ ഗാസ്സ​യി​ലേ​ക്ക് മ​രു​ന്നും താ​മ​സ സൗ​ക​ര്യ​ങ്ങ​ളും ഭ​ക്ഷ്യ വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്നു​ണ്ട്. ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ളം വ​ഴി 95 വി​മാ​ന​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തി​ലേ​റെ ട​ൺ വ​സ്തു​ക്ക​ളെ​ത്തി​ച്ചു. അ​തേ​സ​മ​യം, റ​ഫ​യും ആ​ക്ര​മ​ണ ല​ക്ഷ്യ​മാ​യി മാ​റി​യ​തോ​ടെ 20 ദി​വ​സ​ത്തി​നി​ടെ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് അ​തി​ർ​ത്തി തു​റ​ന്നു ന​ൽ​കി​യ​ത്. 24 മ​ണി​ക്കൂ​റി​ൽ കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ 200 വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഗാസ്സ​യി​ലേ​ക്ക് ക​ട​ത്തി​യ​ത്.

Tags:    

Similar News