ലോക കപ്പിനൊപ്പം വളർച്ച നേടി ഖത്തർ ടൂറിസവും, ദൗ യാത്രക്ക് ആരാധകരേറെ

Update: 2022-11-25 11:07 GMT


ഖത്തർ : ലോകകപ്പ് ആരാധകർക്കായൊരുക്കിയ ടൂറിസം പദ്ധതികൾക്ക് ആരാധകരേറുന്നു. വൈകുന്നേരങ്ങളിലെ പായ്കപ്പൽ യാത്രയ്ക്കാണ് ഏറ്റവുമധികം ആളുകൾ എത്തുന്നത്. സാധാരണയെക്കാൾ അഞ്ചിരട്ടി വരുമാനമാണ് പായ്കപ്പൽ യാത്രയിൽ നിന്നും ലഭിക്കുന്നതെന്ന് പായ്കപ്പൽ ഓപ്പറേറ്റർമാർ പറയുന്നു. പരമ്പരാഗതമായ ആ മരക്കപ്പലുകൾ ദൗ എന്നാണ് അറിയപ്പെടുന്നത്. ഒരു യാത്രക്കാരന് 20 മിനുട്ട് ദൗ റൈഡിന് 20 റിയാലും മണിക്കൂറിന് 200 റിയാലുമാണ് ചാർജ് ഈടാക്കുന്നത്.

ബ്രസീൽ, അർജൻറീന, അൾജീരിയ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണ് കൂടുതലായെത്തുന്നത്. ഏറ്റവും കൂടുതൽ പേരും എത്തുന്നത് വൈകുന്നേരം നാല് മണിയോടെയാണ്. സൂര്യാസ്തമയവും സന്ധ്യയാകുന്നതോടെ വെളിച്ചം വീഴുന്ന ദോഹ വെസ്റ്റ്ബേ സ്കൈലൈനുമാണ് ദൗ യാത്രയിലെ മനോഹര കാഴ്ചകൾ.

ദൗ വ്യാപാരത്തിൽ വലിയ വളർച്ചയുണ്ടായതിെൻറ സന്തോഷത്തിലാണ് മറ്റൊരു ബോട്ട് ഓപറേറ്ററായ ഷഹദുസ്സൻ. ഏഴ് വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഷഹദുസ്സൻ പറയുന്നത്, ലോകകപ്പ് അടുത്തതോടെ സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടായെന്നും അർജൻറീന, സൗദി അറേബ്യ, ഒമാൻ, ദുബായ് തുടങ്ങിയ നാടുകളിൽ നിന്നുള്ള സന്ദർശകരൊക്കെ ദൗ റൈഡിനായി എത്തുന്നുവെന്നുമാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സന്ദർശകർ കൂടുതലായി എത്തുന്നതെന്നും ദൗ ഓപ്പറേറ്റർമാർ പറയുന്നു.

Similar News