ദോഹ : ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള 24 ദിവസം നീണ്ടു നിൽക്കുന്ന ദർബ് അൽ സായി ഇവെന്റുകൾക്ക് വെള്ളിയാഴ്ച ഉമ്മുസലാൽ മുഹമ്മദിലെ സ്ഥിരം വേദിയിൽ തുടക്കമാകും. "നമ്മുടെ ഐക്യമാണ് നമ്മുടെ ശക്തിയുടെ ഉറവിടം" എന്നതാണ് ഇത്തവണത്തെ ദേശീയ മുദ്രാവാക്യം
ഖത്തറി സംസ്‌കാരവും പൈതൃകവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന സെമിനാറുകൾ, കവിതാ സായാഹ്നങ്ങൾ, നാടകാവതരണങ്ങൾ, ദൃശ്യകലകൾ സാംസ്‌കാരിക, പൈതൃക, കലാ പ്രവർത്തനങ്ങൾ എന്നിവ 24 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ അരങ്ങിലെത്തും.
191-ലധികം പ്രധാന പരിപാടികൾക്ക് കീഴിൽ സാംസ്കാരിക മന്ത്രാലയം 4,500 സാംസ്കാരിക പൈതൃക പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ 18 വരെ 24 സെമിനാറുകൾ, ആറ് കവിയരങ്ങുകൾ, ഒമ്പത് നാടക പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ 96-ലധികം ദൈനംദിന സാംസ്കാരിക-കലാ പരിപാടികൾ നടക്കും.