ഖത്തറിലെ ഇന്ത്യൻ എംബസ്സിയിൽ പരാതികൾ നൽകാൻ ഇന്ന് അവസരം

Update: 2022-11-24 09:49 GMT


ദോഹ : സാധാരണക്കാർക്ക് എംബസിയിൽ പരാതികൾ നൽകാൻ ഇന്ന് അവസരം. ഖത്തറിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഇന്ന് വൈകുന്നേരം. മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ ഖത്തറിലുള്ള ഇന്ത്യക്കാര്‍ക്ക് അംബാസഡര്‍ ഡോ. ദീപക് മിത്തലിനെ നേരിട്ട് കണ്ട് പരാതികള്‍ അറിയിക്കാം.

അടിയന്തരമായ കോണ്‍സുലാര്‍ ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങളോ പരാതികളോ ഓപ്പണ്‍ ഹൗസിലൂടെ എംബസിയുടെ ശ്രദ്ധയില്‍പെടുത്താം. അഞ്ച് മണിക്ക് ശേഷം ഏഴ് മണി വരെ വെബ്എക്സ് വഴി ഓണ്‍ലൈനായും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം.2367 196 1195 എന്ന മീറ്റിങ് ഐഡിയും 112200 എന്ന പാസ്‍വേഡും ഉപയോഗിച്ചാണ് മീറ്റിങില്‍ പങ്കെടുക്കേണ്ടത്.ഇ-മെയില്‍ വിലാസം labour.doha@mea.gov.in. ഇതിന് പുറമെ +974 55097295 എന്ന ഫോണ്‍ നമ്പറില്‍ നേരിട്ട് ബന്ധപ്പെട്ടും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് എംബസി അറിയിച്ചു.

Similar News