ഒമാൻ കടുത്ത ചൂടിൽ വെന്തുരുകി ഒമാൻ ; 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ബുറൈമി ഗവർണറേറ്റിൽ

Update: 2024-07-11 09:51 GMT

ക​ന​ത്ത ചൂ​ടി​ൽ ഒ​മാ​ൻ വെ​ന്തു​രു​കു​ന്നു. വി​വി​ധ പ്ര​ദേ​ശ​ങ്ങി​ൽ 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ അ​ടു​ത്താ​ണ്​ താ​പ​നി​ല ​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ സു​നൈ​ന സ്റ്റേ​ഷ​നി​ൽ ആ​ണ്.49.8 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ ഇ​വി​ട​ത്തെ ചൂ​ട്. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹം​റ അ​ദ്ദു​രു സ്റ്റേ​ഷ​നും 49.3 ഡി​ഗ്രി സെ​ൽ​ഷ്യ​സും രേ​ഖ​പ്പെ​ടു​ത്തി. തൊ​ട്ട​ടു​ത്ത്​ വ​രു​ന്ന​ത്​ അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ഫ​ഹു​ദ് സ്റ്റേ​ഷ​ൻ ആ​ണ്. 48.7 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു ഇ​വി​ടെ അ​നു​ഭ​വ​​പ്പെ​ട്ട ചൂ​ട്.

ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ബ്രി സ്റ്റേ​ഷ​നി​ൽ 48.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ്, സ​മൈം, മ​ഖ്ഷി​ൻ, ഹൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ൽ 48.1 ഡി​ഗ്രി സെ​ൽ​ഷ്യ​സും ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ൽ 48.0 ഡി​ഗ്രി സെ​ൽ​ഷ്യ​സും ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഏ​റ്റ​വും ചൂ​ടേ​റി​യ മാ​സ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രി​ക്കും ഈ ​മാ​സ​മെ​ന്ന് കാ​ലാ​വ​സ്ഥ ശാ​സ്ത്ര​ജ്ഞ​ർ പ്ര​വ​ചി​ക്കു​ന്നു.

അ​റേ​ബ്യ​ൻ പെ​നി​ൻ​സു​ല​യി​ലെ രാ​ജ്യ​ങ്ങ​ളി​ൽ ഈ ​ആ​ഴ്‌​ച അ​വ​സാ​ന​ത്തോ​ടെ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് അ​ടു​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല അ​ട​യാ​ള​പ്പെ​ടു​ത്തി​യ മാ​സ​മാ​യി നാ​സ​യു​ടെ ഗൊ​ദാ​ർ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ്‌​പേ​സ് സ്റ്റ​ഡീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.താ​പ​നി​ല ഉ​യ​രു​ന്ന​ത് തു​ട​രു​ന്ന​തി​നാ​ൽ, ഈ ​വ​ർ​ഷം ജൂ​ലൈ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റെ​ക്കോ​ർ​ഡി​നെ മ​റി​ക​ട​ക്കു​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ സൂ​ച​ന ന​ൽ​കി. താ​പ​നി​ല മു​ൻ വ​ർ​ഷ​ത്തെ മ​റി​ക​ട​ന്നാ​ൽ അ​ത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സൂ​ചി​ക​യി​ലെ​ത്തും.

അ​നു​ദി​നം ചൂ​ട്​ ഉ​യ​ർ​ന്ന്​ കൊ​ണ്ടി​രി​ക്കു​ന്ന സ​ാഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. ഉ​യ​ർ​ന്ന ചൂ​ട്​ ശ​രീ​ര​ത്തി​ന്​ താ​ങ്ങാ​നാ​വാ​ത്ത​താ​ണ്. പു​​റ​ത്ത്​ ജോ​ലി​ചെ​യ്യു​ന്ന​വ​ർ നി​ർ​ജ​ലീ​ക​ര​ണ​മു​ണ്ടാ​വു​ന്ന​ത്​ ശ്ര​ദ്ധി​ക്ക​ണം. ജോ​ലി അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്​ ഏ​റ്റ​വും ന​ല്ല മു​ൻ​ക​രു​ത​ലെ​ടു​ക്കു​ക​യാ​ണ്​ ഉ​ചി​തം. അ​ന്ത​രീ​ക്ഷ താ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍ന്നാ​ല്‍ മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ താ​പ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​കും. അ​തി​നാ​ല്‍ ശ​രീ​ര ഊ​ഷ്മാ​വ് നി​ല​നി​ര്‍ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ട് കൂ​ടു​മ്പോ​ള്‍ ശ​രീ​രം കൂ​ടു​ത​ലാ​യി വി​യ​ര്‍ക്കു​ക​യും ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്​​ട​പ്പെ​ട്ട് പേ​ശീ​വ​ലി​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. നി​ര്‍ജ​ലീ​ക​ര​ണം മൂ​ലം ശ​രീ​ര​ത്തി​ലെ ല​വ​ണാം​ശം കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.ഇ​തു​മൂ​ലം ക്ഷീ​ണ​വും ത​ള​ര്‍ച്ച​യും ബോ​ധ​ക്ഷ​യം വ​രെ ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. ശ​രീ​ര​ത്തി​ലെ താ​പ​നി​ല അ​മി​ത​മാ​യി ഉ​യ​രു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ന്‍റെ ആ​ന്ത​രി​ക പ്ര​വ​ര്‍ത്ത​നം താ​ളം തെ​റ്റാം. ചൂ​ടു​കാ​ര​ണം അ​മി​ത വി​യ​ര്‍പ്പും ച​ര്‍മ​രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാം. ജോ​ലി​സ്ഥ​ല​ത്തോ മ​റ്റോ ചൂ​ടു​കാ​ല​ത്ത്​ ശാ​രീ​രി​ക അ​വ​ശ​ത​മൂ​ലം ബോ​ധ​ക്ഷ​യം സം​ഭ​വി​ച്ചാ​ൽ കൂ​ടെ​യു​ള്ള​വ​ർ അ​വ​രെ ത​ണ​ല​ത്തേ​ക്ക്​ മാ​റ്റി പ​രി​ച​രി​ക്ക​ണം.

വെ​ള്ളം കു​ടി​പ്പി​ച്ച ശേ​ഷം, ചി​കി​ത്സ വേ​ണ​മെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക. കാ​റി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴും വെ​ള്ളം കു​ടി കു​റ​ക്ക​രു​ത്.

അ​തേ​സ​മ​യം, 45 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു മു​ക​ളി​ൽ ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ കാ​റി​ൽ ഒ​രു ദി​വ​സ​ത്തി​ലേ​റെ സൂ​ക്ഷി​ക്കു​ന്ന പ്ലാ​സ്​​റ്റി​ക്​ കു​പ്പി​ക​ളി​ലെ വെ​ള്ളം കു​ടി​ക്കാ​തി​രി​ക്കു​ക. ക​ടു​ത്ത ചൂ​ടി​ൽ പ്ലാ​സ്​​റ്റി​ക്കും ഉ​രു​കു​ന്ന​ത്​ വെ​ള്ള​ത്തെ ബാ​ധി​ക്കു​ന്ന​ത്​ മ​റ്റ്​ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കും. ഭ​ക്ഷ​ണം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.

Tags:    

Similar News