ഇന്ത്യൻ സ്കൂൾ പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 21 മുതൽ

Update: 2024-01-18 10:56 GMT

മസ്കത്തിലെയും പരിസര പ്രദേങ്ങളിലെയും ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ ജനുവരി 21മുതൽ ആരംഭിക്കും. ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് വെബ്‌സൈറ്റ് വഴി ഓൺലൈനിലൂടെ ആണ് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുക. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്കൂൾ സന്ദർശിക്കേണ്ടതില്ലെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡ് അറിയിച്ചു.ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 24ആണ്.

2024 ഏപ്രിൽ ഒന്നിന് മൂന്ന് വയസ് പൂർത്തിയായ കുട്ടികൾക്കായിരിക്കും കിന്‍റർഗാർട്ടൻ പ്രവേശനത്തിന് അർഹതയുണ്ടാകുക. കുട്ടികളുടെ അഡ്മിഷനായി രക്ഷിതാക്കൾക്ക് അംഗീകൃത റസിഡന്‍റ് വിസ ആവശ്യമാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്കാരല്ലാത്ത മറ്റ് കുട്ടികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ, പുതിയ അധ്യായനവർഷത്തിൽ ഇന്ത്യക്കാരല്ലാത്തവരുടെ മക്കൾക്ക് അഡ്മിഷൻ നൽകുന്നിലെന്ന് സ്കൂൾബോർഡുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കാണ് ഓൺ ലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്‌പെഷ്യൽ എജ്യുക്കേഷനിൽ ലഭ്യമാണ്.

Tags:    

Similar News