ആന്ധ്രയിലെ മേഘാവരം ബീച്ചില്‍ കൂറ്റന്‍ നീലത്തിമിംഗലം ചത്തനിലയില്‍; വൈറലായി വീഡിയോ
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം മേഘവാരം ബീച്ചില്‍ കൂറ്റന്‍ നീലത്തിമിംഗലത്തെ ചത്തനിലയില്‍ കണ്ടെത്തി. 25 അടിയോളം നീളവും ഏകദേശം അഞ്ചു ടണ്‍ ഭാരവുമുള്ള നീലത്തിമിംഗലം ചത്തുകിടക്കുന്നത് മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ കടല്‍ത്തീരത്തേക്ക് ആളുകളുടെ പ്രവാഹമായിരുന്നു.
അപൂര്‍വ കാഴ്ചയായിരുന്നു അത്. ആ വലിയ ജലജീവിയുടെ ധാരാളം ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കപ്പെട്ടു. അവയില്‍ ചിലത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. നീലത്തിമിംഗലത്തിനു ചുറ്റും നിരവധി ആളുകള്‍ ചുറ്റുംകൂടി നില്‍ക്കുന്നതും ചില കാഴ്ചക്കാര്‍ അതിനെ തൊട്ടുനോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോയ്ക്കു ധാരാളം പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ചിലര്‍ ഭൂമിയിലെ ഏറ്റവും വലിയ ജീവിവര്‍ഗത്തില്‍പ്പെട്ട നീലത്തിമിംഗലത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. വീഡിയോ കാണാം.
Carcass of a 25-foot blue whale, the biggest mammal on earth, washed ashore a beach in Santhabommali mandal of #Srikakulam district in #AndhraPradesh. pic.twitter.com/pQ4SN3InGx
— Krishnamurthy (@krishna0302) July 28, 2023
Look what the #AndhraPradeshFloods brought ashore !! This is said to be a rare #BlueWhale that was washed up on Meghavaram beach of Santabommali mandal #Srikakulam district, about 25 feet long & weighing 5 tons? Fishermen say rare in these seas @ndtv @ndtvindia pic.twitter.com/AvRJ8iZ1QO
— Uma Sudhir (@umasudhir) July 28, 2023