ടോളിവുഡിലെ മുതിർന്ന നടി ജെ ജമുന(86) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 198 ഓളം സിനിമകളിൽ അഭിനയിച്ച ജമുന തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സജീവമായിരുന്നു. veteran-telugu-actress-jamuna-86-passes-away1999ൽ തമിഴ്നാട് ഫിലിം ഹോണററി അവാർഡ്, എൻടിആർ അവാർഡ്, ഫിലിംഫെയർ അവർഡ്, പത്മഭൂഷൺ, ദേശീയ പുരസ്‌കാരം തുടങ്ങിയവ നേടിയിരുന്നു.