'കേരളം തമിഴ്‌നാട്ടില്‍ മാലിന്യം തള്ളുന്നു'; ഈ പണി നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചും തള്ളുമെന്ന് ബിജെപി
തമിഴ്‌നാട്ടില്‍ കേരളം മാലിന്യം തള്ളുന്നുവെന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കേരളം മാലിന്യം തള്ളുന്നുവെന്നാണ് അണ്ണാമലൈയുടെ ആരോപണം.
തമിഴ്‌നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. കേരളം ഈ പണി നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചും മാലിന്യം തള്ളാന്‍ മടിക്കില്ല. ഡിഎംകെയും കേരളം ഭരിക്കുന്ന സിപിഐഎമ്മും സഖ്യ കക്ഷികള്‍ ആയതിനാല്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് വിഷയത്തില്‍ മൗനമാണെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.