ബലൂൺ തൊണ്ടയിൽ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

Update: 2024-12-02 10:19 GMT

ബലൂൺ തൊണ്ടയിൽ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ  ജോഗനകൊപ്പ ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവീൻ നാരായണ(13) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ബലൂൺ വീർപ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

Tags:    

Similar News