യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിന് തുടക്കമായി. ഹമദ് അന്താരാഷട്ര വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി സ്വീകരിച്ചു.
.................................
ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏവിയേഷൻ ഓപ്പറേറ്റർ ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസ് വാഗ്ദാനം ചെയ്ത സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ.
.................................
കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. 10 ലക്ഷത്തിൽ താഴാത്ത നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. കേരള വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
.................................
വിഴിഞ്ഞത്ത് സമവായം. തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പായി. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
.................................
കെഎസ്‍യു ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചത് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് കെഎസ്‍യു ജില്ലാ സെക്രട്ടറി ബുഷർ ജംഹരിനെതിരായ കാപ്പയാണ് റദ്ദാക്കിയത്.
.................................
ഷാർജ പൊലീസിൽ രണ്ടായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അംഗീകാരം. യുഎഇ സ്വദേശികൾക്ക് വേണ്ടിയായിരിക്കും ഈ തൊഴിലവസരങ്ങൾ ലഭ്യമാവുക.
.................................
ഫ്ലൂ വാക്സിനുകൾ നൽകാൻ ഫാർമസികൾക്ക് അനുമതി നൽകി അബുദാബി ആരോഗ്യ വകുപ്പ്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും രോഗങ്ങൾ ബാധിക്കുന്നത് തടയാനും വേണ്ടി വാക്സിനുകൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം.
.................................
തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയായ ഭർത്താവ് അക്ബർ ഷാക്കെതിരെ പുതിയ കേസ്. കുട്ടിയെ ഉപദ്രവിച്ചുവെന്ന അമ്മയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് പോക്സോ കേസെടുത്തത്.
.................................
അട്ടപ്പാടിയിലെ മധുവിന്‍റെ മൃതദേഹം അഗളി ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചത് രേഖപ്പെടുത്തിയ പോസ്റ്റുമോര്‍ട്ടം രജിസ്റ്റർ ഹാജരാക്കണമെന്നത് ഉൾപ്പടെയുള്ള പ്രതിഭാഗത്തിന്‍റെ ആവശ്യങ്ങൾ മണ്ണാർക്കാട് വിചാരണക്കോടതി അനുവദിച്ചു. സബ് കളക്ടർ ജെറോമിക് ജോർജ് ഇൻക്വസ്റ്റ് നടത്തിയതിന്‍റെ എഡിറ്റ് ചെയ്യാത്ത വിഡിയോ, പോസ്റ്റുമോര്‍ട്ടം നടത്തിയതിന്‍റെ വിഡിയോ, സയന്‍റിഫിക് ഓഫീസറുടെ വർക് ഷീറ്റ് എന്നിവ ഹാജരാക്കണമെന്ന മറ്റ് ആവശ്യങ്ങളും കോടതി അനുവദിച്ചു.
.................................