ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-12-20 13:57 GMT

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇന്ന് തകര്‍ച്ച. ബിഎസ്ഇ സെന്‍സെക്സ് 103 പോയിന്‍റ് താഴ്ന്ന് 61,702ലും ദേശീയ സൂചിക നിഫ്റ്റി 35 പോയിന്‍റ് താഴ്ന്ന് 18,385ലും വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും വൈകാതെ ഇടിയുകയായിരുന്നു. ഇന്നലെയും ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തിലായിരുന്നു.

................

ഇന്ത്യയുടെ ജിഡിപിയിലേക്ക് യുട്യൂബ് 10,000 കോടി രൂപയുടെ മൂല്യത്തിലുള്ള സംഭാവന നല്‍കിയതായി ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്റെ പഠനം. റിപ്പോർട്ട് പ്രകാരം രാജ്യത്ത് 750,000-ലധികം മുഴുവൻ സമയത്തിന് തുല്യമായ ജോലികൾക്ക് യുട്യൂബ് പിന്തുണ നൽകി. 2020-ൽ, ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം രാജ്യത്തിന്റെ ജിഡിപിയിലേക്ക് 6,800 കോടി രൂപ സംഭാവന ചെയ്യുകയും 683,900 ജോലികൾക്ക് തുല്യമായ പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്.

.............................................

പേടിഎമ്മിന്റെ ഉടമസ്ഥാവകാശമുള്ള വൺ 97 കമ്മ്യൂണിക്കേഷൻസ്, 'പേടിഎം പേയ്മെന്റ് പ്രൊട്ടക്ട്' എന്ന പേരിൽ പുതിയ ഗ്രൂപ്പ് ഇൻഷുറൻസ് പ്ലാൻ ലോഞ്ച് ചെയ്തു. എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസുമായി ചേർന്നാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ ആപ്പുകളിലൂടെയും, വാലറ്റുകളിലൂടെയും നടത്തുന്ന യുപിഐ വിനിമയങ്ങൾ ഇതിലൂടെ ഇൻഷുർ ചെയ്യാൻ സാധിക്കും. മൊബൈൽ ഫോണിലൂടെ വഞ്ചനാപരമായ വിനിമയങ്ങൾ നടന്നാൽ, 10,000 രൂപ വരെ ഇൻഷുറൻസ് കവറേജ് ലഭിക്കും.

..............................................

പ്രമുഖ മൾട്ടിനാഷണൽ കമ്പനിയായ വിപ്രോ കേരളത്തിലെ നിറപറ ബ്രാൻഡ് ഏറ്റെടുത്തു. ഇന്ത്യയിലെ ഭക്ഷ്യവിപണിയിലേക്ക് വിപ്രോ കടക്കും എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നിറപറ ഏറ്റെടുത്തത്. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് നിറപറയെ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യ ബ്രാൻഡുകളിലൊന്നാണ് നിറപറ.

.................................................

ന്യൂയർ പ്രമാണിച്ച് ജനുവരി 1 ഞായറാഴ്ച സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനത്തോടുകൂടിയ പൊതു അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. കൂടാതെ 2023ലെ പൊതു അവധി ദിനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

.................................................

വേ​ൾ​ഡ്​ ട്രേ​ഡ്​ ഓ​ർ​ഗ​നൈ​സേ​ഷന്‍ മ​ന്ത്രി​ത​ല ഉ​ച്ച​കോ​ടി​ അബുദാബിയിൽ നടക്കുമെന്ന് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ അറിയിച്ചു. 2024 ഫെബ്രുവരിയിലാണ് ഉച്ചകോടി നടക്കുക. 164 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ക്കും. ഇ​ത്​ യു.​എ.​ഇ​ക്ക്​ ല​ഭി​ക്കു​ന്ന ആ​ദ​ര​വാ​ണെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

.................................................

Tags:    

Similar News