വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-12-12 12:43 GMT

നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

....................................

വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ. പൊലീസ് സ്റ്റേഷൻ അടക്കം അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

....................................

രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നൻപകൽ നേരത്ത് മയക്ക'ത്തിന് വൻ തിരക്ക്. റിസർവേഷൻ ചെയ്ത ആളുകൾക്ക് പോലും സിനിമ കാണാൻ സാധിക്കാതെ വന്നതോടെ പ്രദർശന വേദിയായ ടാഗോർ തിയേറ്ററിൽ സംഘർഷമുണ്ടായി. ഡെലിഗേറ്റുകളിൽ ചിലർ തിയേറ്ററിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പോലീസും ഡെലിഗേറ്റുകളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

....................................

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി. തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദർശന സമയം ഒരു മണികൂർ നീട്ടി.പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും.

....................................

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരേ ബിജെപി നേതാവ് നല്‍കിയ ഹര്‍ജിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അപകീർത്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രിം കോടതി. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജി പരിഗണിക്കവേ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്താറിനോട് അത്തരം പരാമര്‍ശങ്ങള്‍ രേഖകളില്‍ ഉള്‍പ്പെടരുതെന്ന് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, രവീന്ദ്രഭട്ട് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.

....................................

സൗദിയിൽ നിന്നും ഖത്തറിലേക്ക് കടക്കാൻ സ്വകാര്യ വാഹനങ്ങളുമായെത്തുന്നവർക്ക് മുൻകൂർ അനുമതി ഉണ്ടായിരിക്കണമെന്ന് സൗദി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. അനുമതി നേടാതെ അതിർത്തിയിലെത്തുന്ന വാഹനങ്ങൾ തിരിച്ചയക്കും.

....................................

കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ രജിസ്‍ട്രേഷന്‍ തുടങ്ങിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. മുമ്പ് 2020 സെപ്‍റ്റംബര്‍ മാസത്തിലായിരുന്നു ഇത്തരത്തില്‍ എഞ്ചിനീയര്‍മാരുടെ രജിസ്ട്രേഷന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി നടത്തിയത്. നിലവിലുള്ള വിവരങ്ങള്‍ പുതുക്കുന്നതിനാണ് ഇപ്പോള്‍ വീണ്ടും രജിസ്‍ട്രേഷന്‍ നടത്തുന്നത്. 2022 ഡിസംബര്‍ 22 ആണ് അവസാന തീയ്യതി.

....................................

അടിയന്തര സേവനം 6.74 മിനിറ്റിനകം ഉറപ്പാക്കി ദുബായ് പൊലീസ്. കഴിഞ്ഞ വർഷം 7 മിനിറ്റ് ലക്ഷ്യംവച്ചായിരുന്നു പ്രവർത്തനമെങ്കിലും സമയം മെച്ചപ്പെടുത്താൻ സാധിച്ചതു നേട്ടമാണെന്ന് പൊലീസ് അറിയിച്ചു.

....................................

Tags:    

Similar News