വാർത്തകൾ ചുരുക്കത്തിൽ

Update: 2022-12-07 08:54 GMT

തിരുവനന്തപുരത്ത് 16കാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജെ ജിനേഷ്(29) അറസ്റ്റിലായി. ഇയാളുടെ ഫോണിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതുൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോയും കണ്ടെത്തി.

.............................

ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോകുന്ന യാത്രക്കാർക്കു ആസ്വദിക്കാൻ മറഡോണ ഫാൻ ഫെസ്റ്റിവൽ ഒരുക്കി ഖത്തർ.വിമാനത്താവളത്തിലെ ഖത്തർ എക്‌സിക്യൂട്ടീവ് പ്രീമിയം ടെർമിനലിൽ ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽമയാസ ബിൻത് ഹമദ് അൽതാനിയാണ് ഉദ്ഘാടനം ചെയ്ത ഫാൻ ഫെസ്റ്റിവലിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്.

.............................

പാലക്കാട്ട് വിവാഹ വാഗ്ദാനം നൽകി 53കാരന്റെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ഭർത്താവ് മരിച്ച യുവതിയാണെന്ന വ്യാജേന ഭാര്യയെ മുന്നിൽ നിർത്തി തട്ടിപ്പ് നടത്തിയ കടമ്പഴിപ്പുറം സ്വദേശി സരിൻ കുമാർ (37) ആണ് പൊലീസിന്റെ പിടിയിലായത്. അഞ്ച് വിവാഹ തട്ടിപ്പുകേസുകളിൽ പ്രതിയായ ഭാര്യ ശാലിനി ഒളിവിൽ.

.............................

ബ്രിട്ടനിൽ ഈയാഴ്ച മുതൽ യാത്ര ചെയ്യുന്നവർ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ഇക്കാര്യം അറിയിക്കുകയും എപ്പോൾ തിരിച്ചെത്തുമെന്ന് സൂചന നൽകുകയും വേണമെന്ന് കാലാവസ്ഥ നിരീക്ഷണ ഓഫിസ് അറിയിച്ചു. അതിശീത ആർട്ടിക് കാറ്റ് യുകെയിലേക്ക് എത്തുന്നതോടെ ഈയാഴ്ച താപനില മൈനസ് 10 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നാണ് കരുതുന്നത്.

.............................

സംസ്ഥാനത്ത് ലഹരിക്കടത്ത് തടയുന്നതിനായി കൊറിയർ സർവീസുകാർക്ക് എക്സൈസ് വകുപ്പിന്റെ നിർദേശം. സ്ഥിരമായി പാർസലുകൾ വരുന്ന മേൽവിലാസങ്ങൾ നിരീക്ഷിക്കണമെന്നുൾപ്പെടുള്ള നിർദേശമാണ് നൽകിയിയത്.

.............................

ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയതിനെതിരേ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി.ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹൻലാലിന്റെ കൈവശം ഉണ്ടായിരുന്നതെന്നും അതിനാൽ നിയമലംഘനം നടത്തിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു.

.............................

 മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള രണ്്ടു കമ്പനികൾ നിരവധി നികുതിവെട്ടിപ്പുകൾ നടത്തിയതായി മാൻഹാട്ടൻ കോടതി കണ്ടെത്തി. ട്രംപ് കോർപറേഷൻ, ട്രംപ് പേയ്‌റോൾ കോർപ്പറേഷൻ എന്നീ കമ്പനികൾക്കെതിരെ ചാർത്തിയിരുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.

.............................

ദക്ഷിണകൊറിയൻ സിനിമ കാണുകയും വിൽക്കുകയും ചെയ്തതിന്റേ പേരിൽ ഉത്തരകൊറിയയിൽ 2 ആൺകുട്ടികളെ വെടിവച്ചുകൊന്നു. 16 ഉം 17 ഉം വയസുള്ള രണ്ടു കുട്ടികളെയാണ് ഉത്തരകൊറിയൻ ഫയറിങ് സ്‌ക്വാഡ് വെടിവച്ചുകൊന്നതെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

.............................

വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകളുടെ മുന്നേറ്റം പാടില്ലെന്ന് ആരു പറഞ്ഞാലും നടപ്പില്ലെന്ന് സമസ്ത പുറത്താക്കിയ ഹക്കീം ഫൈസി ആദൃശേരി. സാദിഖലി തങ്ങളോട് ആലോചിച്ചാണ് തന്നെ പുറത്താക്കിയതെന്ന സമസ്ത നേതൃത്വത്തിന്റെ വാദം കളവാണെന്നും ഹക്കീം ഫൈസി ആദൃശേരി പറഞ്ഞു.

.............................

സർക്കാർ വാഗ്ദാനം ചെയ്തിരുന്ന സബ്‌സിഡി കൃത്യമായി കിട്ടാതായതോടെ കുടുംബശ്രീയുടെ 20 രൂപയ്ക്ക് ഊണുകിട്ടുന്ന ജനകീയ ഹോട്ടലുകൾ കടക്കെണിയിൽ. ഏഴുമാസത്തെ കുടിശികയിൽ കഴിഞ്ഞ ആഴ്ച നൽകിയത് മൂന്ന് മാസത്തെ തുക മാത്രം

Tags:    

Similar News