നവജാത ശിശുവിന്റെ ഉദരത്തില്‍ എട്ട് ഭ്രൂണങ്ങള്‍, വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യത്തെ സംഭവമെന്ന് ഡോക്ടര്‍മാര്‍

Update: 2022-11-04 14:38 GMT


റാഞ്ചി: റാഞ്ചിയില്‍ 21 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഉദരത്തില്‍ എട്ട് ഭ്രൂണങ്ങള്‍ കണ്ടെത്തി. അത്യപൂര്‍വമായ സംഭമാണിതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. നവജാതശിശുവിന്റെ ഉദരത്തില്‍ എട്ട് ഗര്‍ഭപിണ്ഡങ്ങള്‍ കാണുന്നത് ഒരുപക്ഷേ, ലോക വൈദ്യശാസ്ത്ര ചരിത്രത്തില്‍തന്നെ ആദ്യത്തെ സംഭവമാണിതെന്നും ഡോക്ടര്‍മാര്‍.

അഞ്ചുലക്ഷം നവജാതശിശുക്കളിലൊരാള്‍ക്കാണ് ഇത്തരത്തില്‍ ഭ്രൂണങ്ങള്‍ കാണാറുള്ളത്. ഒരെണ്ണെത്തില്‍ കൂടുതല്‍ കാണാറുമില്ല. എന്നാല്‍, എട്ട് ഭ്രൂണങ്ങള്‍ കണ്ടെത്തിയ സാഹചര്യം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കുഞ്ഞിനെ ചികിത്സിച്ച റാഞ്ചിയിലെ ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജന്‍ പറഞ്ഞു. ഈ മാസം ഒന്നിന് സര്‍ജറി കഴിഞ്ഞ കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നു.

ഒക്ടോബര്‍ 11-ന് രാംഗഡിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. സാധാരണ പോലെ പെരുമാറുന്നുണ്ടെങ്കിലും കുഞ്ഞിന്റെ ഉദരത്തില്‍ തൊടുമ്പോള്‍ കട്ടിയുള്ള വസ്തുവില്‍ തൊടുന്നതുപോലെ മാതാപിതാക്കള്‍ക്കു തോന്നി. തുടര്‍ന്ന് റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു.

Similar News