കുവൈറ്റിലെ ഡ്രൈവിംഗ് ലൈസൻസ് മാനദണ്ഡങ്ങളിലെ മാറ്റം; എല്ലാ വിഭാഗം പ്രവാസികൾക്കും ബാധകം

Update: 2023-05-10 11:45 GMT

കുവൈറ്റിലെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം എല്ലാ വിഭാഗം പ്രവാസികൾക്കും ബാധകമാണെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കി. കുവൈറ്റ് ട്രാഫിക് സെക്യൂരിറ്റി വകുപ്പ് സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിലെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനിൽ പുതുക്കുന്നതിന്റെ സാധുത ഒരു വർഷമാക്കി നിജപ്പെടുത്താൻ കുവൈറ്റ് ട്രാഫിക് വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം എല്ലാ വിഭാഗം പ്രവാസികൾക്കും ബാധകമാണെന്നും, കുവൈറ്റ് സ്ത്രീകളെ വിവാഹം ചെയ്തിട്ടുള്ള പ്രവാസികൾ, അവരുടെ മക്കൾ, ആർട്ടിക്കിൾ 20 പ്രകാരമുള്ള വിസകളിലുള്ളവർ (ഗാർഹിക ജീവനക്കാർ) എന്നിവർക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Similar News