ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു. കാഞ്ഞാണി കാരമുക്ക് ചാത്തൻകുളങ്ങര ക്ഷേത്രത്തിന് സമീപം പുതവീട്ടില്‍ കുമാരന്റെ ഭാര്യ ഓമനയാണ്(63) മരിച്ചത്.
കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ഓമനയ്ക്ക് ചെള്ളുപനി ബാധിച്ചത്. തുടന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
എവിടെനിന്നാണ് ഇവര്‍ക്ക് ചെള്ളുപനി ബാധിച്ചതെന്ന് വ്യക്തമല്ല. ശരീരത്തില്‍ വരുന്ന കറുത്ത പാടപകളാണ് ചെള്ളുപനിയുടെ പ്രധാന ലക്ഷണം. ഇത് കൂടാതെ തലവേദന, പനി, ചുമ, പേശികളിലെ വേദന എന്നിവയുമുണ്ടാകാം.