അയൽവാസിയുടെ വീടിന്റെ ശുചിമുറിയിൽ യുവതി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

Update: 2023-07-11 12:28 GMT

കോഴിക്കോട് നാദാപുരം തൂണേരി കോടഞ്ചേരിയിലാണ് സംഭവം. വളയം നിറവുമ്മൽ സ്വദേശിനിയും കോടഞ്ചേരി സ്വദേശി സുബിയുടെ ഭാര്യയുമായ അശ്വതിയെ രാവിലെ മുതൽ കാണാതായിരുന്നു. ഇതേ തുടർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് ഭർതൃവീടിന് സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അയൽവാസിയായ അധ്യാപകൻ വീടിന്റെ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് സംശയം തോന്നി ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Tags:    

Similar News