കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിൽ വർധന; കേരളത്തിൽ ഏഴ് വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടത് 214 കുട്ടികൾ

Update: 2023-07-30 01:32 GMT

കേരളത്തിൽ ഏഴു വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടത് 214 കുട്ടികൾ. കുട്ടികൾക്കെതിരായ അതിക്രമങ്ങളിലും വൻ വർധനയെന്ന് പൊലീസിന്റെ കണക്കുകൾ പറയുന്നു.

2016 മുതൽ 2023 മേയ് വരെ കുട്ടികൾക്ക് എതിരെയുള്ള ആക്രമണങ്ങളുടെ എണ്ണം 31,364 ആണ്. 9,604 കുട്ടികൾക്കു നേരെയാണ് ലൈംഗികാതിക്രമം നടന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ സംസ്ഥാനത്ത് കൊലപാതകക്കേസുകളിൽ 159 ഇതരസംസ്ഥാനത്തൊഴിലാളികൾ പ്രതികളായി. 118 കേസുകളിലായാണിത്.

2013ൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻ‍ഡ് ടാക്സേഷൻ നടത്തിയ സർവേയിൽ കേരളത്തിൽ 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണു കണ്ടെത്തിയത്. 2021ലെ ആസൂത്രണ ബോർഡ് കണക്കിൽ പറയുന്നത് 34 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ്. 

കോവിഡ് വ്യാപനത്തോടെ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയെങ്കിലും നല്ലൊരു പങ്കും തിരിച്ചെത്തി. ഒട്ടേറെ പുതിയ തൊഴിലാളികളും എത്തിയതിനാൽ മുൻപത്തെക്കാൾ അംഗസംഖ്യ കൂടിയിട്ടുണ്ടാകാമെന്നാണു കരുതുന്നത്.


Tags:    

Similar News