വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ പ്രതിയായ തൃശ്ശൂര്‍ സ്വദേശി ആന്റോ ഒളിവിലാണെന്ന് പോലീസ്. സംഭവത്തില്‍ യുവനടി പരാതി നല്‍കിയെന്ന വിവരമറിഞ്ഞതോടെയാണ് ഇയാള്‍ മുങ്ങിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബുധനാഴ്ച രാത്രി ഇയാളുടെ വീട്ടില്‍ പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശ്ശൂര്‍ തലോര്‍ സ്വദേശി ആന്റോയാണെന്ന് കഴിഞ്ഞദിവസം തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇയാളുടെ തൃശ്ശൂരിലെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്. എന്നാല്‍, ഇതിനോടകം പ്രതി വീട്ടില്‍നിന്ന് കടന്നുകളഞ്ഞിരുന്നു. പ്രതിക്കായി തൃശ്ശൂരും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം തുടരുകയാണ്.