കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; 8 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Update: 2024-10-08 07:57 GMT

കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ കനക്കുമെന്ന് കാലാവസസ്ഥ കേന്ദ്രം അറിയിച്ചു. എറണാകുളം മുതൽ കണ്ണൂർ വരെയുള്ള 8 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് നൽകി കാലാവസ്ഥ വകുപ്പ്.

നിലവിലെ ചക്രവാതചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. ഇതോടെ മഴ കനക്കാനാണ് സാധ്യത. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

Tags:    

Similar News