കേരളത്തിൽ ഇതുവരെ ലഭിച്ചത് 18 ശതമാനം മഴ ; കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിൽ , കുറവ് ഇടുക്കിയിൽ

Update: 2024-05-23 08:20 GMT

കടുത്ത ചൂടിനൊടുവിൽ പെയ്ത വേനൽമഴ അതിതീവ്ര മഴയായി പരിണമിച്ചതോടെ സംസ്ഥാനത്ത് ലഭിച്ചത് 18 ശതമാനം അധിക മഴ ലഭിച്ചു. മാർച്ച് ഒന്ന് മുതൽ മെയ് 23 വരെയുള്ള കാലാവസ്ഥ കേന്ദ്രം പുറത്തുവിട്ട കണക്കാണിത്. ഇക്കാലയളവിൽ 277.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 327.3 മില്ലിമീറ്റർ മഴ ലഭിച്ചു.

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴലഭിച്ചത്. 510.5 എം.എം മഴയാണ് മെയ് 23 വരെ ലഭിച്ചത്. വേനലിൽ പെയ്യേണ്ട സാധാരണ മഴയേക്കാൾ 19 ശതമാനം കൂടുതലാണ്.

എന്നാൽ അധിക മഴയിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരമാണ്. 51 ശതമാനം അധികമഴയാണ് തിരുവനന്തപുരത്ത് ലഭിച്ചത്. പാലക്കാട് ജില്ലയിൽ 48 ശതമാനവും കോട്ടയത്ത് 35 ശതമാനവും അധികമഴ ലഭിച്ചു. അതേ സമയം ഈ വേനലിൽ മഴക്കമ്മി കൂടുതലുള്ളത് ഇടുക്കിയിലാണ്. 28 ശതമാനമാണ് ഇടുക്കിയിലെ മഴക്കമ്മി. കൊല്ലം ജില്ലയിലും എട്ടു ശതമാനം മഴക്കമ്മിയുണ്ട്.

ലക്ഷദ്വീപിൽ 84 ശതമാനവും മാഹിയിൽ 28 ശതമാനവും അധികമഴ റിപ്പോർട്ട് ചെയ്തു.

Tags:    

Similar News