കേരളത്തിലെ കെ ഫോൺ; മാതൃക പഠിക്കാന്‍ തമിഴ്നാട്

Update: 2023-08-09 07:21 GMT

കേരളത്തിലെ കെ ഫോണിന്റെ മാതൃക പഠിക്കാൻ തമിഴ്നാട് ഐ ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ തിരുവനന്തപുരത്ത് എത്തി. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്‌ കെ ഫോണ്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച്‌ ചോദിച്ചറിഞ്ഞു.തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്‍റെ മാതൃക നടപ്പിലാക്കുക. കൂടിക്കാഴ്ചയില്‍ തമിഴ്നാട് ഐ ടി സെക്രട്ടറി ജെ. കുമാരഗുരുബരന്‍, ടാന്‍ഫിനെറ്റ് കോര്‍പ്പറേഷന്‍ എം ഡി എ ജോണ്‍ ലൂയിസ്, ഐ ടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, കെ ഫോണ്‍ എം ഡി ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News