എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി-കൊച്ചി വിമാനം വൈകുന്നു; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

Update: 2024-09-14 03:34 GMT

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു. പുറപ്പെടാനുള്ള സമയം കഴിഞ്ഞ് 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. മലയാളികളടക്കം നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.

രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം എപ്പോൾ പുറപ്പെടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതർ നൽകിയിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഭക്ഷണമോ മറ്റ് സൗകര്യമോ അധികൃതർ ഒരുക്കിയിട്ടില്ല. സാങ്കേതിക കാരണങ്ങളാണോ വിമാനം വൈകുന്നതിനുള്ള കാരണമെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കിയിട്ടില്ല.

Tags:    

Similar News