ന്യൂ ഇയർ ആഘോഷത്തിനിടെ ഒമ്പതുവയസുകാരനെ പൊലീസ് മർദിച്ചെന്ന് പരാതി

Update: 2024-01-01 10:54 GMT

പുതുവത്സരാഘോഷത്തിനിടെ നാലാം ക്ലാസുകാരനെ പൊലീസ് ലാത്തികൊണ്ട് മർദിച്ചെന്ന് പരാതി. കായംകുളം എരിവതൊട്ടു കടവ് ജംഗ്ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുട്ടിയുടെ ദേഹത്ത് ലാത്തിയടിയേറ്റതിന്റെ പാടുകളുണ്ട്. അടിയേറ്റ ഒമ്പതുവയസുകാരൻ ആശുപത്രിയിൽ ചികിത്സതേടി. 

പുതുവത്സരാഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് കാണാനാണ് ഒമ്പതുവയസുകാരനായ അക്ഷയ് വന്നത്. ഇതിനിടയിൽ സ്ഥലത്തെ യുവാക്കളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മഫ്തിയിലുണ്ടായിരുന്ന പൊലീസ് ഫൈബർ ലാത്തികൊണ്ട് തന്നെയും അച്ഛനെയും അടിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. എന്നാൽ കുട്ടിയെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഗതാഗത തടസം ഉണ്ടാക്കിയ യുവാക്കൾക്കെതിരെയാണ് ലാത്തി വീശിയതെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News