കൊല്ലത്ത് അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ആത്മഹത്യ ചെയ്തു

Update: 2023-09-18 06:58 GMT

കൊല്ലത്ത് അക്ഷയ സെന്ററില്‍ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയില്‍ അക്ഷയ സെന്ററില്‍ കയറിയാണ് ഭാര്യ നാദിറയെ (40) ഭര്‍ത്താവ് റഹീം തീകൊളുത്തി കൊന്നത്. റഹീമിനെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.

റഹീം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. കര്‍ണ്ണാടക കുടക് സ്വദേശിയാണ് 40കാരിയായ നാദിറ. ഇവര്‍ നാവായിക്കുളത്താണ് താമസിക്കുന്നത്. സംശയ രോഗമാണ് കൊലപാതകത്തില്‍ പിന്നിലെന്നാണ് സൂചന. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് റഹീം നേരത്തെ ജയിലില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് റിമാന്‍ഡില്‍ പുറത്തിറങ്ങി ഭാര്യയെ കൊലപ്പെടുത്തുകയിരുന്നു. വീട്ടില്‍ എന്നും അടിയും വഴക്കുമാണ്. നാദിറ സ്വയം സഹിച്ചാണ് ജീവിക്കുന്നത്. ഇടയ്ക്ക് അവള്‍ നാട്ടില്‍ പോയി തിരിച്ചുവന്നതാണ്. എല്ലാ പൈസയും റഹീം ബലം പ്രയോഗിച്ച് കൈക്കലാക്കുകയാണ് ചെയ്തിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

Tags:    

Similar News