ചിന്നക്കനാലിലെ ഭൂമിയിടപാടു കേസ്; മാത്യു കുഴൽനാടൻ എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്യും,
ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴിയെടുക്കും. ശനിയാഴ്ച മുട്ടം വിജിലൻസ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മാത്യു കുഴൽനാടന് വിജിലൻസ് ഡിവൈഎസ്പി നോട്ടിസ് നൽകി. നോട്ടിസ് ലഭിച്ചെന്നും ശനിയാഴ്ച വിജിലൻസിനു മുന്നിൽ ഹാജരാകുമെന്നും മാത്യു കുഴൽനാടൻ അറിയിച്ചു.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയാണ് നികുതി വെട്ടിച്ചാണ് ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും കുഴൽനാടൻ സ്വന്തമാക്കിയതെന്ന ആരോപണം ഉന്നയിച്ചത്. ആധാരത്തിൽ 1.92 കോടി വില കാണിച്ച മാത്യു അടുത്ത ദിവസം നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വില 3.5 കോടിയാക്കി കാണിച്ചുലെന്നായിരുന്നു ആക്ഷേപം.