വണ്ടിപ്പെരിയാർ കേസ്; 'പൊലീസ് പ്രതിക്കൊപ്പം നിന്നു', ആരോപണവുമായി കുട്ടിയുടെ അച്ഛൻ
വണ്ടിപ്പെരിയാറിൽ ആറു വയസുക്കാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി കുട്ടിയുടെ അച്ഛൻ. പൊലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.
പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തി. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തിയാൽ ആനുകൂല്യം ലഭിക്കില്ല എന്ന് കത്ത് വന്നപ്പോൾ ആണ് ഇത്തരമൊരു തീരുമാനമെടുത്തതാണ് അറിഞ്ഞത്. കേസിൽ പ്രതിയായ അർജുൻ പള്ളിയിൽ പോകുന്നയാളാണെന്ന് പൊലീസിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ പോലീസ് അലംഭവം കാണിച്ചുവെന്നും കുട്ടിയുടെ അച്ഛൻ ആരോപിച്ചു. ഡിവൈ എസ് പി ക്ക് പിന്നീട് പരാതി നൽകി. തുടർന്ന് സിഐയെ സമീപിക്കാൻ പറഞ്ഞു. പീരുമേട് എംഎൽഎയുടെ കത്തും നൽകി. എന്നിട്ടും പൊലീസ് ഇക്കാര്യത്തിൽ പ്രതിക്കൊപ്പം നിന്നു. എസ് സി-എസ്ടി നിയമം ചുമത്തിയാൽ അന്വേഷണം ഡിവൈഎസ്പി നടത്തണം. ഇത് ഒഴിവാക്കാനാണ് ആ വകുപ്പ് ഇടാതെയിരുന്നത്. കേസ് നീണ്ടു പോകും എന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നും കുട്ടിയുടെ പിതാവ് കൂട്ടിച്ചേർത്തു.