ആറു ദിവസം കൊണ്ട് വന്ദേഭാരത് ടിക്കറ്റിനത്തിൽ നേടിയത് കോടികൾ; യാത്ര ചെയ്തത് 27000 പേർ

Update: 2023-05-06 01:29 GMT

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ മാസം അവസാനം ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്‌സ്പ്രസിന് വരുമാനത്തിലും റെക്കാഡ് നേട്ടം. ഏപ്രിൽ 28ന് സർവീസ് ആരംഭിച്ചതു മുതൽ മേയ് 3 വരെ വന്ദേഭാരത് ട്രെയിനിന് ടിക്കറ്റ് ഇനത്തിൽ ലഭിച്ച കണക്കുകൾ പുറത്തുവന്നു. ആറു ദിവസം കൊണ്ട് 2.7 കോടി രൂപയാണ് ടിക്കറ്റിനത്തിൽ ലഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും തിരിച്ചുമാണ് വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് നടത്തുന്നത്.

ഈ കാലയളവിൽ 31412 ബുക്കിംഗാണ് ട്രെയിനിന് ലഭിച്ചത്. 27000 പേർ ട്രെയിനിൽ യാത്ര ചെയ്തു. 1128 സീറ്റുകളുള്ള ട്രെയിനിൽ ഏറ്റവും കൂടുതൽ പേരും യാത്ര ചെയ്തത് എക്‌സിക്യുട്ടിവ് ക്ലാസിലാണ്. മേയ് 14 വരെയുള്ള ടിക്കറ്റുകൾ എല്ലാം ബുക്കു ചെയ്ത് കഴിഞ്ഞതായി റെയിൽവേ അറിയിച്ചു.

കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. 1.17 കോടി രൂപ. തിരുവനന്തപുരത്ത നിന്ന് കാസർകോട്ടേക്കുള്ള ട്രിപ്പിന് ലഭിച്ചത് 1.10 കോടി രൂപയുമാണ്. 1024 ചെയർകാർ സീറ്റുകളും 104 എക്‌സിക്യുട്ടീവ് ക്ലാസ് സീറ്റുകളുമാണ് ട്രെയിനിൽ ഉള്ളത്. ചെയർകാറിൽ തിരുവനന്തപുരം കാസർകോട് യാത്രയ്ക്ക് 1590 രൂപയും എക്‌സിക്യുട്ടീവ് ക്ലാസിൽ ? 2880 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് ചെയർകാറിൽ 1520 രൂപയും എക്‌സിക്യുട്ടീവ് ക്ലാസിൽ 2815 രൂപയുമാണ് നിരക്ക്. ഭക്ഷണത്തിന്റെ നിരക്കും കൂടി ചേർത്താണിത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം ഒഴിവാക്കാൻ അവസരമുണ്ട്. മൂന്ന് നേരം ഭക്ഷണം ഉൾപ്പെടുന്നതാണ് ടിക്കറ്റ് നിരക്ക് കൂടാൻ കാരണം.

Tags:    

Similar News