മുഖ്യമന്ത്രിക്ക് കേരള ജനതയോട് സംസാരിക്കാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി, നടക്കുന്നത് മൂന്നാം പിണറായി സർക്കാർ വരുന്നത് തടയാനുള്ള ശ്രമം

Update: 2024-10-02 05:19 GMT

മുഖ്യമന്ത്രി പിണറായി വിജയന് കേരള ജനതയോട് സംസാരിക്കാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. പിആർ ഏജൻസിയുടെ സഹായത്തോടെ വളർന്നുവന്ന പാർട്ടിയല്ല ഞങ്ങളുടേത് . മാധ്യമങ്ങൾ പ്രശ്‌നങ്ങൾ വളച്ചൊടിച്ചു മുഖ്യമന്ത്രിക്കെതിരെ ആക്കുന്നു. അതൊന്നും ജനങ്ങൾ വിശ്വസിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൂന്നാം പിണറായി സർക്കാർ വരുന്നത് തടയാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഹിന്ദുവിന്റെ വിഷയം തള്ളിക്കളയുന്നു. ബാക്കി കാര്യം അവർ തന്നെ വിശദീകരിക്കേണ്ടതാണ്. അൻവറിന്റെ വിഷയം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ് . ഇത് രണ്ടുമൂന്ന് ദിവസം നിൽക്കും. ഇതൊക്കെ പെരുമഴയത്ത് ഉണ്ടാകുന്ന കുമിളപോലെ മാത്രം.ഇതിനെക്കാൾ വലിയ ആൾക്കൂട്ടം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളാണ് ഇതിന് പിന്നിലെന്നും ശിവൻകുട്ടി പറഞ്ഞു.

Similar News