തൃപ്പൂണിത്തുറ സ്‌ഫോടനം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം

Update: 2024-02-13 09:18 GMT

തൃപ്പൂണിത്തുറ പുതിയകാവ് സ്‌ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു എറണാകുളം ജില്ലാ ഭരണകൂടമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം സബ് കളക്ടർ അന്വേഷിക്കും. സ്‌ഫോടനത്തിൽ പൊലീസ് അന്വേഷണവും ഊർജിതമാണ്.

അറസ്റ്റ് രേഖപ്പെടുത്തിയ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ 4 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്‌ഫോടക വസ്തു നിയമപ്രകാരമടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്‌ഫോടക വസ്തുക്കൾ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. അതിനിടെ, കരാറുകാർക്കെതിരെ പോത്തൻകോട് പൊലീസും കേസെടുത്തു. അനധികൃതമായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനാണ് കേസെടുത്തത്. ആദർശിന്റെ സഹോദരൻ അഖിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരാറുകാരൻ ആദർശിന്റെ സഹോദരന്റെ പേരിൽ വാടകക്കെടുത്ത വീട്ടിലാണ് സഫോടക വസ്തുക്കൾ ശേഖരിച്ചത്. രണ്ട് പേർ മരിച്ച സ്‌ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ നാല് പേർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    

Similar News