കൊച്ചി പറവൂർ പുത്തൻവേലിക്കര ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും മുങ്ങിമരിച്ചു. 26 വയസുള്ള മേഘ , 13 വയസുള്ള ജ്വാലാ ലക്ഷ്മി എന്നിവരാണ് മരിച്ചത്. ഇവർ ഉൾപ്പെടെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്നു പേരാണ് അപകടത്തിൽപെട്ടത്.
ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന രണ്ടു പെൺകുട്ടികൾ മരണത്തിനു കീഴടങ്ങുകയായിരുന്നു. കോഴിത്തുരുത്ത് മണൽബണ്ടിനു സമീപം രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.