തോമസ് കെ തോമസ് എം എൽ എയുടെ ആരോപണം സത്യവിരുദ്ധം; റെജി ചെറിയാൻ

Update: 2023-08-07 10:45 GMT

കള്ളക്കേസിൽ കുടുക്കാനുള്ള തോമസ്​ കെ തോമസ്​ എം എൽ എയുടെ നീക്കം നിയമപരമായി നേരിടുമെന്ന്​ എൻ സി പി നേതാവ്​ റെജി ചെറിയാൻ. തോമസ്​ കെ തോമസിന്റെ പരാതിയിൽ യാതൊരു സത്യവുമില്ല.ആലപ്പുഴ ജില്ലയിലെ എൻ സി പി പ്രവർത്തകർ ഒന്നടങ്കം സംസ്ഥാന കമ്മിറ്റിയുടെ കൂടെയാണ്​​ നിൽക്കുന്നത്. ഒറ്റ തിരിഞ്ഞ്​ വിഭാഗീയ പ്രവർത്തനം നടത്തുന്ന തോമസ്​ കെ തോമസിന്​​​ വരും കാലത്ത്​ മന്ത്രിയാകാനുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ്​​ ഈ പരാതിയെന്നും റെജി ചെറിയാൻ പറഞ്ഞു .ആരോപണങ്ങൾക്ക്​ അദ്ദേഹത്തിന്‍റെ കൈയിൽ തെളിവില്ല. പോലീസ്​ അന്വേഷിച്ച്​ ഇതിന്​ തെളിവുണ്ടോയെന്ന്​ കണ്ടുപിടിക്കണം. അത്​ എ​ന്‍റെയും കൂടെ ആവശ്യമാണെന്നും റെജി ചെറിയാൻ വ്യക്തമാക്കി.

അതേസമയം കൊല്ലാൻ ശ്രമിച്ചുവെന്ന തോമസ്​ കെ തോമസ്​ എം എൽ എയുടെ ആരോപണം സത്യവിരുദ്ധമാണെന്ന്​ മുൻ ഡ്രൈവർ ബാബുക്കുട്ടനും വ്യക്തമാക്കി. അങ്ങനെ ഒരുനീക്കവും നടന്നിട്ടില്ല. 2002ൽ തോമസ്​ ചാണ്ടിയുടെ കാലത്താണ്​ ഡ്രൈവർ ജോലിക്ക്​ കയറിയത്. വണ്ടിയോടിക്കുമ്പോൾ സ്ഥിരമായി കുറ്റം പറയുന്നതിനാലാണ്​ ജോലി ഉപേക്ഷിച്ചതെന്നും ബാബുക്കുട്ടൻ പറഞ്ഞു.

Tags:    

Similar News