ആൻറണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെ; കോഴ വിവാദത്തിൽ തോമസ് കെ തോമസ്
എൻസിപി അജിത് പവാർ വിഭാഗത്തിൽ ചേരാൻ എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് തോമസ് കെ തോമസ് വ്യക്തമാക്കി. രണ്ടു എംഎൽഎമാരുടേയും ഫോൺ പരിശോധിക്കണം. തൻറെ ഫോണും പരിശോധിക്കാൻ ആവശ്യപെടും. ഒപ്പം ആൻറണി രാജുവിൻറെ ഫോണും പരിശോധിക്കാൻ ആവശ്യപ്പെടും. ആത്മവിശ്വാസമുണ്ടെങ്കിൽ ആൻറണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു
തനിക്ക് മന്ത്രി ആകാനുള്ള അയോഗ്യത എന്താണ്.ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. ഇക്കാര്യം പാർട്ടി ആവശ്യപ്പെടുമെന്നും തോമസ് കെ തോമസ് പറഞ്ഞു. കോഴ ആരോപണത്തെ കുറിച്ച് അജിത് പവാറിനോട് ആരും തിരക്കാത്തതെന്താണ്? പ്രഫുൽ പട്ടേലിനോടും അന്വേഷിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.