കെ.സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ട സാഹചര്യം ഇല്ല ; നിലവിലെ നേതൃത്വം തന്നെ തുടരുമെന്ന് ശോഭാ സുരേന്ദ്രൻ

Update: 2024-12-09 06:27 GMT

സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുരേന്ദ്രനെ നീക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കോര്‍ കമ്മറ്റി അംഗം ശോഭ സുരേന്ദ്രന്‍ രംഗത്ത്. നിലവിലെ നേതൃത്വം തന്നെ തുടരും. പാർട്ടി സംസ്ഥാന അധ്യക്ഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്ന് കേരള പ്രഭാരി തന്നെ പറഞ്ഞിട്ടുണ്ട്. ബിജെപി ഇരുമ്പ് മറയുള്ള പാർട്ടി അല്ല. തോല്‍വി ആണെങ്കിലും വിജയം ആണെങ്കിലും ചർച്ച ചെയ്യും. പാർട്ടിയിൽ കൂടുതൽ വിഭഗീയത ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

എന്നാൽ, അപ്പോൾ നിലവിൽ ബിജെപിയിൽ വിഭാഗീയത ഉണ്ടോ എന്ന ചോദ്യത്തിന് ശോഭ സുരേന്ദ്രൻ മറുപടി നൽകാതെ ഒഴിഞ്ഞ് മാറി. ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം കൊച്ചിയിൽ ചേരുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ജില്ലാ ഘടകത്തിന്‍റെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളും വിലയിരുത്തും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറിന്‍റെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. 

Tags:    

Similar News