എല്ലാ പഞ്ചായത്ത് റോഡുകളിലും കെ.എസ്.ആർ.ടി.സി മിനി ബസുകൾ; ശമ്പള കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. രണ്ട് മാസത്തിനുള്ളില്‍ ജീവനക്കാര്‍ക്ക് മാസം ആദ്യം തന്നെ ശമ്പളം നല്‍കും.
ഗ്രാമങ്ങളിലൂടെ ഓടുന്നതിന് സംസ്ഥാനത്ത് 300 കെഎസ്ആര്‍ടിസി മിനി ബസുകള്‍ വാങ്ങുമെന്നും മന്ത്രി അറിയിച്ചു. എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കുക എന്നതാണ് ലക്ഷ്യം.
ബസുകള്‍ കഴുകുന്നതിന് ഹൗസ് കീപ്പിങ് വിംഗ് ഉണ്ടാകും. ഇവര്‍ ബസിന്റെ വൃത്തി പരിശോധിക്കും. ബസുകള്‍ കഴുകുന്നതിന് പവര്‍ഫുള്‍ കംപ്രസര്‍ വാങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് വലിച്ചുവാരി റൂട്ട് പെര്‍മിറ്റ് നല്‍കുന്നത് ഒഴിവാക്കും എന്നും ഗണേഷ് കുമാർ പറഞ്ഞു.