നദിയിൽ കണ്ടെത്തിയ ലോറി അർജുന്റേത് തന്നെ ; സ്ഥിരീകരിച്ച് കർണാടക പൊലീസ്

Update: 2024-07-24 12:22 GMT

കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ ലോറി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കർണാടക പൊലീസ്. ഭാരത് ബെൻസ് ലോറിയാണ് കണ്ടെത്തിയത്.അർജുനും ഉണ്ടായിരുന്നത് ഇതേ ലോറി തന്നെയായിരുന്നു. 15അടി താഴ്ച്ചയിലാണ് ലോറിയുള്ളതെന്ന് അധികൃതർ പറഞ്ഞു. കരയിൽ നിന്ന് 20 മീറ്റർ അകലെ 15 അടി താഴ്ച്ചയിലാണ് ലോറിയുഴള്ളതെന്നാണ് സോണാർ സിഗ്നൽ നൽകുന്ന വിവരം.രക്ഷാദൗത്യത്തിന്റെ 9ആം നാളാണ് നിർണായക വിവരം ലഭിച്ചത്.

കനത്ത മഴയും കാറ്റും വലിയ രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.എന്നാൽ മഴയെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച ബൂം എക്‌സ്‌കാവേറ്റർ വീണ്ടും രക്ഷാപ്രവർത്തനത്തിനായി തിരിച്ചിറങ്ങി. നിലിവിൽ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.പക്ഷെ പ്രതികൂല കാലാവസ്ഥ ഇതിന് വെല്ലുവിളിയാണ്.

ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം നേവി നേരത്തെ പുറത്തുവിട്ടിരുന്നു. സോണാർ സി​ഗ്നൽ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒരു ട്രക്ക് വെള്ളത്തിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News