ഒരു സമുദായ നേതാവിനെയും അപ്പോയിൻറ്മെൻറ് എടുത്ത് കണ്ടതല്ലെന്ന് ശശി തരൂർ എംപി. കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ച ഇപ്പോൾ തുടങ്ങുന്നതിൽ പ്രസക്തിയില്ല. കേരളം കർമഭൂമിയാണെന്നും തരൂർ പറഞ്ഞു.
കേരളത്തിൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന ശശി തരൂരിൻറെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു. നേതാക്കൾക്ക് പല ആഗ്രഹങ്ങളുണ്ടാകുമെങ്കിലും പാർട്ടിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് ചില രീതികളുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.