പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ്, വരും തെരഞ്ഞെടുപ്പുകളിലും ഈ മാതൃക തുടരും; വിഡി സതീശൻ

Update: 2023-09-09 08:05 GMT

പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരുമെന്നും വി ഡി സതീശൻ പറഞ്ഞു.വിജയം കോൺഗ്രസിനെ കൂടുതൽ വിനയാന്വിതരാക്കുന്നു.കേരളത്തിൻറെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി.

പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും വി ഡി സതീശൻ ചോദിച്ചു. ഉത്തമരായ കമ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പള്ളിയിൽ കോൺഗ്രസിന് കിട്ടിയെന്നും സതീശൻ കൂട്ടിച്ചേർത്തു. എം വി ഗോവിന്ദൻ പിണറായിയുടെ കുഴലൂത്ത്കാരനായി മാറി.

മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു.മുന്നോക്ക വികസന കോർപറേഷൻ ചെയർമാനെ മാറ്റിയ നടപടി ഇതിന് ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനുള്ള പ്രഹരമാണ്.സിപിഎമ്മിൻറെ തകർച്ചയുടെ തുടക്കമാണിത്.സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടതെന്നും സതീശൻ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

Tags:    

Similar News