തോട്ടം ഉടമകൾക്ക് പ്രഖ്യാപിച്ച നികുതി ഇളവ് പ്രാബല്യത്തിൽ; ബില്ലിൽ ഒപ്പുവച്ച് ഗവർണർ

Update: 2023-02-10 03:37 GMT

സംസ്ഥാനത്തെ വൻകിട തോട്ടം ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് നിലവിൽ വന്നു. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുളള ബില്ലിൽ ഗവർണർ ഒപ്പുവച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധിയുടെ പേരിലാണ് തോട്ടം നികുതിയും കാർഷിക ആദായ നികുതിയും വേണ്ടെന്നു വച്ചത്.

മേഖല ആകെ നഷ്ടത്തിലാണെന്ന ഉടമകളുടെ വാദം അതേപടി അംഗീകരിച്ചായിരുന്നു തോട്ടം നികുതി ഒഴിവാക്കിക്കൊണ്ട് നിയമനിർമാണം നടത്താൻ പിണറായി സർക്കാർ 2018ൽ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ബില്ലിലാണ് ഗവർണർ അടുത്തിടെ ഒപ്പുവച്ചത്. ഇതിനു പുറമെ മറ്റ് രണ്ട് വൻ ഇളവുകൾ കൂടി സർക്കാർ തോട്ടം ഉടമകൾക്കായി അന്ന് പ്രഖ്യാപിച്ചിരുന്നു. കാർഷികാദായ നികുതിക്ക് മോറട്ടോറിയം ഏർപ്പെടുത്തിയതായിരുന്നു ഒന്ന്. തോട്ടങ്ങളിൽ നിന്ന് മുറിക്കുന്ന റബ്ബർ മരങ്ങൾക്ക് പണം അടയ്ക്കണമെന്ന സിനിയറേജ് വ്യവസ്ഥ റദ്ദ് ചെയ്തതായിരുന്നു മറ്റൊന്ന്. 

Tags:    

Similar News