കേരളത്തിൽ എത്തുന്ന തമിഴ്നാട് ബസുകൾക്കും പിഴ ഈടാക്കും; സീറ്റിന് 4000 രൂപ പിഴ: ഗണേഷ് കുമാർ
കേരളത്തിൽ എത്തുന്ന തമിഴ്നാട് ബസുകൾക്കും പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ. കേരളത്തിൽ നിന്നുള്ള ബസ്സുകൾ തടഞ്ഞു നികുതിയുടെ പേരും പറഞ്ഞു വ്യാപകമായി തമിഴ്നാട് മോട്ടോർ വെഹിക്കൾ ഡിപ്പാർട്ടമെന്റ് ഉദ്യോഗസ്ഥർ പിഴ ഈടാക്കുകയാണ് ഇത് തുടർന്നാൽ തമിഴ്നാട് ബസുകൾക്കും പിഴ ഈടാക്കുമെന്ന് ഗതാമന്ത്രി പറഞ്ഞു.
നിലവില്‍ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എല്ലാ ബസ്സുകള്‍ക്കും പെര്‍മിറ്റ് ഉള്ളതാണ്. സീറ്റിന് 4000 രൂപ പിഴയാണ് തമിഴ്‌നാട് ഗതാഗത വകുപ്പ് ഈടാക്കുന്നതെന്നാണ് വിവരം. വിഷയത്തില്‍ തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.