വൈദികനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി

Update: 2024-06-12 03:40 GMT

വൈദികനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തില്‍ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അത് മുഖ്യമന്ത്രിയുടെ നാവാണ്.

അത് മുഖ്യമന്ത്രിയുടെ ചിന്തയാണെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അവരുടെ പാർട്ടിക്കാർ തന്നെയാണ്. അത് അവർ തന്നെ തീർത്തോളുമെന്നും സുരേഷ് ഗോപി പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു പ്രതികരണം. യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ മാർ ഗീവർഗീസ് കൂറിലോസിനെതിരെയാണ് മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായത്. പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാവുമെന്നായിരുന്നു പിണറായിയുടെ പരാമർശം. 

എയിംസ് കോഴിക്കോട് വേണമെന്ന എംകെ രാഘവന്റെ പരാമർശത്തോട് സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. രാഘവന് അങ്ങിനെ പറയാൻ അവകാശമുണ്ട്. എവിടെ വേണമെന്ന് പറയാൻ എനിക്കും അവകാശം ഉണ്ട്. രാഘവൻ പറഞ്ഞതിലാണ് തെറ്റെന്നും സുരേഷ് ഗോപി പറഞ്ഞു. 


Tags:    

Similar News