വർഷം തോറും നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം കേരളത്തിൽ കൂടുന്നതായി സുപ്രീംകോടതി
കേരളത്തിൽ ഓരോ വർഷവും നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നതായി സുപ്രീം കോടതി. കേരളത്തിലെ പ്രശ്നം പ്രത്യേകതയുള്ളതെന്നും കോടതി നിരീക്ഷിച്ചു. എല്ലാവരും നായ് പ്രേമികളാണ്. പക്ഷേ എന്തെകിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കണം. ഇന്നത്തെ അവസാന കേസായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇടക്കാല ഉത്തരവിന് ഇന്ന് സുപ്രീം കോടതി പരിഗണിക്കുകയാണ്. കൂടൂതൽ പേർ കക്ഷി ചേർന്നതിനാൽ വാദത്തിന് കൂടുതൽ സമയം വേണമെന്നതിനാൽ കേസ് ഇന്നത്തേക്ക് മാറ്റുകയാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു. സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ആണ് ഈ ഹർജി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്, അനുകൂലിച്ചും പ്രതികൂലിച്ചും മൃഗസ്നേഹികളുടെ അടക്കം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.