സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വേനൽ മഴ തുടരും

Update: 2023-04-07 06:01 GMT

അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം നൽകിയ മുന്നിറിയിപ്പിൽ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

വയനാട്, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ ഒഴികെ ശരാശരി പകൽ താപനില 37 ഡിഗ്രി സെൽഷ്യസിൽ എത്തി. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും കൂടിയ ചൂട് 39.5 ഡിഗ്രി സെൽഷ്യസ് കാസർഗോട് പാണത്തൂരിൽ രേപ്പെടുത്തി. കണ്ണൂരിലെ ചെമ്പേരിയിൽ 39 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.

അന്തരീക്ഷ ഈർപ്പവും താപനിലയും ചേർത്ത് കണക്കാക്കുന്ന ഹീറ്റ് ഇൻഡക്സ് നെയ്യാറ്റിൻകര, പാറശാല, പാലക്കാട് എന്നിവിടങ്ങളിലും കാസർഗോട് ജില്ലയുടെ ചില ഭാഗങ്ങളിലും 50 മുതൽ 54 ഡിഗ്രി സെൽഷ്യസിന് ഇടയിലാണ്.

Tags:    

Similar News