കണ്ണൂർ വിസിയുടെ പുനർ നിയമനം;പുനപരിശോധന ഹർജി നൽകി സംസ്ഥാന സർക്കാർ

Update: 2023-12-30 09:55 GMT

കണ്ണൂർ വിസിയുടെ പുനർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ പുനപരിശോധന ഹർജി നൽകി. ഡോ. ഗോപിനാഥ്  രവീന്ദ്രൻ്റെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനപരിശോധന ഹർജി.

നിയമിക്കപ്പെട്ടയാളുടെ യോ​ഗ്യതയിൽ കോടതിക്ക് സംശയമില്ലായിരുന്നു എന്നും ഹർജിക്കാർ പോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് വിധിയെന്നും പുനപരിശോധന ഹർജിയിൽ പറയുന്നു. നിയമനരീതിയെക്കുറിച്ചും കോടതിക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നും വിധി രാഷ്ട്രീയ കോലാഹലത്തിന് കാരണമായി എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് ഹർജി സമർപ്പിച്ചത്. മികച്ച വിദഗ്ധനാണ് പുറത്ത് പോയ വിസിയെന്നും സർക്കാർ പറയുന്നു. ഗോപിനാഥ് രവീന്ദ്രൻ്റെ നേട്ടങ്ങൾ ഹർജിയിൽ എണ്ണിപ്പറഞ്ഞാണ് സംസ്ഥാനം പുനപരിശോധന ഹർജി സമർപ്പിച്ചിരിക്കുന്നത്. വിധി സംസ്ഥാനത്തോട് മുൻവിധിയോടെയുള്ള വിധിയാണെന്നും കടുത്ത അനീതി സംസ്ഥാനത്തോട് ഇതുവഴി ഉണ്ടായി എന്നുമാണ് സർക്കാരിന്റെ വാദം. 

Tags:    

Similar News