വ്യാജരേഖ കേസിൽ വിദ്യയെ എസ്എഫ്‌ഐക്കാര്‍ സഹായിച്ചെന്ന് തെളിയിച്ചാൽ ഉടൻ നടപടി: ആർഷോ

Update: 2023-06-15 11:04 GMT

എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ പ്രതിയായ വ്യാജരേഖാ കേസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിയിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. മാര്‍ക്ക് ലിസ്റ്റിലെ പിഴവ് നേരത്തേയറിഞ്ഞിരുന്നില്ല. അധ്യാപകര്‍ അറിഞ്ഞിട്ടും പരിഹരിക്കാന്‍ വേണ്ടിയല്ല ഇടപെട്ടത്. സംഭവത്തില്‍ പരാതി നല്‍കാതെ താന്‍ എന്തുചെയ്യണമായിരുന്നുന്നെന്നും ആര്‍ഷോ ചോദിച്ചു.

'ക്യാമ്പസിലെ അധ്യാപകര്‍ക്ക് മാര്‍ക്ക് ലിസ്റ്റ് സംബന്ധിച്ച വിവരം അറിയാമായിരുന്നു. മാര്‍ച്ചില്‍ റിസള്‍ട്ട് വന്ന് മൂന്നാമത്തേയോ നാലാമത്തേയോ ദിവസം രേഖാമൂലമുള്ള പരാതി അധ്യാപകന്‍ നല്‍കി. മാസങ്ങള്‍ എടുത്തിട്ടും മാറ്റാന്‍ തയാറായില്ല. ഇതിന് പിന്നില്‍ എന്ത് എന്നുള്ളതാണ്. ഡിപ്പാര്‍ട്‌മെന്റ് കോഓര്‍ഡിനേറ്റര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും അത് പ്രിന്‍സിപ്പലിന് കൈമാറണം. അതുണ്ടായോ?', ആര്‍ഷോ ചോദിച്ചു.

കേസുമായി ബന്ധപ്പെട്ട് ചില വിശദാംശങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. തന്റെ കൈയിലുള്ള ഡിജിറ്റല്‍ രേഖകളും കൈമാറിയിട്ടുണ്ടെന്നും ആര്‍ഷോ പറഞ്ഞു.

Tags:    

Similar News